ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സർവ്വ മത പ്രാർത്ഥന നടത്തി.ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മാനേജർ സി.വൽസല, പി.ടി.എ പ്രസിഡണ്ട് കെ.എസ്.ഉണ്ണിക്കുട്ടൻ, ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.സത്യൻ എന്നിവരും പങ്കെടുത്തു








