• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ ‘പാക്ക്’ ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ

ckmnews by ckmnews
March 18, 2026
in National
A A
റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ ‘പാക്ക്’ ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ
0
SHARES
683
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സമൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയ‍ർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്‍റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയ‍ർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു.പോലീസ് ചോദ്യം ചെയ്യലിൽ ഉത്സവ സീസണിൽ ബസ്, ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരാളെ കൊറിയർ ചെയ്ത് അയക്കുന്നതെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് കുടുംബം അവകാശപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഒടുവിൽ, തങ്ങളുടെ പ്രവർത്തി നിരുത്തരവാദപരവും അപകടകരവുമാണെന്ന് സമ്മതിച്ചുകൊണ്ട് കുടുംബം ക്ഷമ ചോദിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത ശേഷം പോലീസ് ഇവരെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം പരിപാടികൾ ചെയ്താൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ റീലുകൾ നിരോധിക്കണമെന്ന് പോലും ചിലർ ആവശ്യപ്പെട്ടു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
93
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
148
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
321
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
209
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
50
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
Next Post
സംസ്ഥാനത്തെ അന്തരീക്ഷം മാറുന്നു; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

സംസ്ഥാനത്തെ അന്തരീക്ഷം മാറുന്നു; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

Recent News

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

October 12, 2026
9
വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

October 12, 2026
2
ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

October 12, 2026
10
‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

October 12, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025