• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വയനാട് മണ്ണിടിച്ചിൽ ദുരന്തം: കാണാതായവരിൽ രണ്ടാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി

ckmnews by ckmnews
July 9, 2026
in Kerala
A A
വയനാട് മണ്ണിടിച്ചിൽ ദുരന്തം: കാണാതായവരിൽ രണ്ടാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ അഞ്ചായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇനി കണ്ടെത്താനുള്ള നാല് പേര്‍ക്കായുള്ള തിരച്ചിലാണ് തുടരുന്നത്. എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് സേനകളുടെ നേതൃത്വത്തില്‍ സോണ്‍ മൂന്നില്‍ തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ഇന്നലെ മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയിതിരുന്നു. പൊതുമരാമത്ത് മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും.

ഇന്നലെ ഏറെ നേരം ശ്രമിച്ചിരുന്നെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഡ്രോണും കെഡാവര്‍ നായ്ക്കളെയും ഉപയോഗിച്ചു തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാണാതായവരെ സ്‌പോട്ട് ചെയ്യാന്‍ സാധിക്കാത്തത് പ്രതിസന്ധിയായിരുന്നു. മഴയിന്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചിറങ്ങുന്നതും തിരിച്ചടിയാണ്. ഏറെനേരം മണ്ണ് നീക്കം ചെയ്തിട്ടും വീണ്ടും അടിഞ്ഞുകൂടുന്നുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച്‌പേരാണ് കുടുങ്ങിക്കിടക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ പേര്‍ ഉണ്ടായേക്കാമെന്നാണ് നാട്ടുകാര്‍ പങ്കുവെക്കുന്ന വിവരം. എന്നാല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേര്‍ തന്നെയാണ് മണ്ണിനടിയിലുള്ളതെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ശാസ്ത്രീയ പരിശോധന ഉള്‍പ്പടെ അനിവാര്യമാണെന്നാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലെ തീരുമാനം. അതേസമയം വയനാടിലുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തമാണെന്ന സര്‍ക്കാര്‍ വാദത്തെ പ്രതിപക്ഷം തള്ളി. പ്രകൃതി ദുരന്തം തന്നെയെന്നാണ് വിശദീകരണം. മണ്ണ് കൂട്ടിയിട്ടത് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖും, എ പി അനില്‍ കുമാറുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തുരങ്കപാത നിര്‍മാണത്തിന്റെ ഭാവി എന്തെന്നതിലും സര്‍ക്കാര്‍ തീരുമാനമുണ്ടാകും.

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
56
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
371
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
2k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
61
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
373
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
233
Next Post
ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് കീഴടങ്ങി ഭർത്താവ്; അബോധാവസ്ഥയിലായിരുന്ന ഭാര്യയുടെ ജീവൻ രക്ഷിച്ച് പൊലീസ്

ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് കീഴടങ്ങി ഭർത്താവ്; അബോധാവസ്ഥയിലായിരുന്ന ഭാര്യയുടെ ജീവൻ രക്ഷിച്ച് പൊലീസ്

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
48
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
33
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
53
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.2k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025