ചങ്ങരംകുളം:മൂന്ന് ദിവവസമായി പി സി എൻ ജി എച്ച് എസ് എസിൽ നടന്ന എടപ്പാൾ ഉപജില്ല കായികമേളയിൽ എൽ പി തലത്തിൽ ജി എൽ പി എസ് മൂക്കുതല ഓവറോൾ ചാമ്പ്യൻമാരായി. എൽ പി കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ ഓവറോൾ കിരീടം കൂടി ലഭിച്ചതോടെ നേട്ടത്തിന് ഇരട്ടി മധുരമായി. എൽ പി കിഡ്ഡീസ് ഗേൾസ് 100 മീറ്റർ, 50 മീറ്റർ എന്നീ രണ്ടു വിഭാഗം ഓട്ട മത്സരങ്ങളിലും റിസ പി പി ഒന്നാം സ്ഥാനം നേടി. എൽ പി മിനി ബോയ്സ് 100 മീറ്റർ ഓട്ടത്തിൽ സാരംഗ് കെ ആർ രണ്ടാം സ്ഥാനത്തും എൽ പി കിഡ്ഡീസ് ബോയ്സ് ലോങ്ങ്ജംമ്പ് വിഭാഗത്തിൽ അലൻ രണ്ടാം സ്ഥാനവും എൽ പി കിഡ്ഡീസ് ഗേൾസ് ലോങ്ങ്ജംമ്പ് വിഭാഗത്തിൽ ഹവ്വ പി പി മൂന്നാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ റിലേ മത്സരങ്ങളിലും സമ്മാനങ്ങൾ ലഭിച്ചു.സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങിൽ എ ഇ ഒ രമ ടീച്ചർ അധ്യക്ഷത വഹിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ്യ സൈഫുദ്ദീൻ നിർവഹിച്ചു.