ചങ്ങരംകുളം:പാചകപ്പുരയിൽ നിന്നും ബിരിയാണിയുടെ മണം പരന്നപ്പോൾ തന്നെ കുഞ്ഞു മനസ്സിൽ സന്തോഷം നിറഞ്ഞാതാണ്’കഴിക്കാൻ നേരം ചിക്കൻ ബിരിയാണി ആണെന്ന് അറിഞ്ഞപ്പോൾ ആവേശം ഇരട്ടിച്ചു.കുട്ടികളുടെ മുഖത്തെ പുഞ്ചിരി വിളമ്പിക്കൊടുക്കുന്ന ജ്വാല പ്രവർത്തക്കാരുടേയും അധ്യാപകരുടെയും മനം നിറച്ചു.ചങ്ങരം കുളം കേന്ദ്രീകരിച്ച് നിരവധി കലാ കായിക സാംസ്‌കാരിക പ്രവൃത്തങ്ങൾക്ക് നേതൃത്വം നൽകുന്ന ജ്വാല കലാകായിക സാംസ്‌കാരിക വേദിയുടെ വിദ്യാഭ്യാസ ശിശു ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചിയ്യാനൂർ ജി. എൽ. പി.സ്കൂളിലെ വിദ്യർത്ഥികൾക്ക് ചിക്കൻ ബിരിയാണി നൽകിയത്.ജ്വാല പ്രവർത്തകരായ സുനിൽ ആറ്റത്തറ,മണികണ്ഠൻ വേളയാട്ട്, രതീഷ് തിരുമംഗലത്ത് എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി