എടപ്പാള്‍:ഡോ: കെ.ടി. ജലീൽ എംഎല്‍എ യുടെ മണ്ഡലം ആസ്തിവികസന ഫണ്ട് (2021-22) ഉപയോഗിച്ച് നിർമ്മിച്ച ജി എൽ പി സ്കൂൾ എടപ്പാൾ(പൊറൂക്കര) കെട്ടിടോദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദയുടെ അദ്ധ്യക്ഷതയിൽ തവനൂർ മണ്ഡലം എം.എൽ.എ. ഡോ. കെ.ടി. ജലീൽ നിർവ്വഹിച്ചു. ചടങ്ങിൽ റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് അസി. എഞ്ചിനീയർ നന്ദിത അവതരിപ്പിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ മുഖ്യാതിഥിയായി സംസാരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി.മോഹൻദാസ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീന എം.പി,ദിനേശൻ എ,ആഷിഫ് പൂക്കരത്തറ,വി.പി. വിദ്യാധരൻ,സിന്ധു കെ. പി വി,കെ. വിജയൻ,,പി ടി എ പ്രസിഡന്റ് സനീഷ് സി,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ക്ഷമ റഫീഖ് സ്വാഗതവും
ഹെഡ്മിസ്ട്രസ്സ് കെ.സി. ശ്യാമള ടീച്ചർ നന്ദിയും രേഖപ്പെടുത്തി










