മൂന്നാര്‍:തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.ഏതാനും ദിവസങ്ങളായി മൂന്നാറില്‍ മഞ്ഞു വീഴ്ചയും തണുപ്പും ശക്തമാണെന്ന് അറിഞ്ഞതോടെ മൂന്നാറിന്റെ മഞ്ഞ് മൂടിയ സൗന്ദര്യം ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്.ക്രിസ്തുമസ് അവധിക്ക് സ്കൂളുകള്‍ അടക്കുക കൂടി ചെയ്തതോടെ അവധി ആസ്വദിക്കാന്‍ കുടുംബങ്ങളും ധാരാളമായി ഇവിടെ എത്തുന്നുണ്ട്.എന്നാല്‍ മഞ്ഞ് മൂടിയ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് കടുത്ത നിരാശയായിരുന്നു ഫലം.രാത്രി അസാമാന്യ മഞ്ഞ് വീഴ്ചയും തണുപ്പും അനുഭവപ്പെടുമെങ്കിലും പകല്‍ ഇവിടെ കടുത്ത വെയിലും ചൂടും അനുഭവപ്പെടുന്നുവെന്ന് സഞ്ചാരികള്‍ പറയുന്നു.ചിലയിടങ്ങളില്‍ തണുത്തുറച്ച് ഐസ് കട്ടകള്‍ വരെ രൂപപ്പെട്ടിരുന്നു







