പഴഞ്ഞി:യുവകര്‍ഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ (42) ഷോക്കേറ്റ് മരിച്ചു.പഴഞ്ഞി ജെറുസലേം സ്വദേശി ചോഴിയിൽ വീട്ടിൽ ബീറ്റ ഷൈജു ( ബീറ്റാ സ്റ്റുഡിയോ ) ഷോക്കേറ്റ് മരിച്ചു.മോട്ടർ നന്നാക്കാൻ പാടത്തേക്ക് ഇറങ്ങിയപ്പോൾ അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് വിവരം.സംഭവം നടന്ന ഉടനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം മലങ്കര ആശുപത്രിയിൽ. സംസ്ക്കാരം പിന്നീട് നടക്കും.







