ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തിവരുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു.കഴിഞ്ഞ ആറു വർഷങ്ങളിലായി തുടർച്ചയായി “കനിവിൻ്റെ കരുതൽ” എന്നപേരിൽ സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്ന കുട്ടികളുടെ വീട്ടിലേക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ചു കൊടുക്കുന്നു.പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ സി വി മണികണ്ഠൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സി കെ ജീന, ഡെപ്യൂട്ടി എച്ച് എം പി ജി രാജി , എസ് ആർ ജി കൺവീനർ പി കെ ശശികുമാർ, സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവ് എന്നിവർ സംസാരിച്ചു. ജെ ആർ സി കുട്ടികൾ തയ്യാറാക്കിയ ഭക്ഷ്യ കിറ്റുകൾ പ്രതീകാത്മകമായി ഏറ്റു വാങ്ങിക്കൊണ്ടാണ് ഉദ്ഘാടന കർമ്മം നടന്നത്. ചടങ്ങിന് ജെ ആർ സി കൗൺസിലർമാരായ പി എൻ ബീന സ്വാഗതവും എസ് ജ്യോതി നന്ദിയും പറഞ്ഞു.