എരമംഗലം:ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരളാ സ്കൂൾ കലോത്സവത്തിൻ്റെ മുന്നോടിയായുള്ള കൗമാരകലകളുടെ മഹോത്സവമായ പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങുന്നു.നവംബർ മൂന്ന് മുതൽ ഏഴ് വരെ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പൊന്നാനി ഉപജില്ല കലോത്സവം നടക്കുന്നത്.കലോത്സവത്തിന്റെ ഭാഗമായുള്ള ലോഗോ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ റഫീഖ് പട്ടേരി പ്രകാശനം നിർവഹിച്ചു. വെളിയങ്കോട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങ് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബിന്ദു ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി ചെയർമാൻ ഷാജി കാളിയത്തേൽ അധ്യക്ഷത വഹിച്ചു.വിദ്യാർഥികളിൽനിന്ന് ലഭിച്ച 45 -ലോഗോകളിൽനിന്ന് പുതുപൊന്നാനി എയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി എസ്.കെ. മുഹമ്മദ് ഷാമിൽ ഷഹദാൻ തയ്യാറാക്കിയ ലോഗോയാണ് ഇത്തവണ പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരഞ്ഞെടുത്തത്.ലോഗോ പ്രകാശന ചടങ്ങിൽ സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ഫൗസിയ,പ്രഥമാധ്യാപിക വി. രാധിക, എച്ച്എം ഫോറം സെക്രട്ടറി വി.കെ.അനസ്,അധ്യാപകരായ മനസ്സ് പ്രേം, സതീശൻ, സി. റഫീഖ്, വി.കെ. ശ്രീകാന്ത്,സജീബ്, എം.ടി. ഷെരീഫ്, കെ.എ. തൊയ്യിബ്, ടി.കെ.അബ്ദുൽവഹാബ്,ധന്യ,സുഷമതുടങ്ങിയവർ പ്രസംഗിച്ചു.
പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്വാഗതസംഘം ഭാരവാഹികളായി എം.പി. അബ്ദുസ്സമദ് സമദാനി എംപി, പി.പി. സുനീർ എംപി, പി. നന്ദകുമാർ എംഎൽഎ, എം.കെ. റഫീഖ, ശിവദാസ് ആറ്റുപുറം, അഡ്വ. ഇ. സിന്ധു(രക്ഷാധികാരികൾ), വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു (ചെയർമാൻ), പ്രിൻസിപ്പൽ നൂർ മുഹമ്മദ് (കൺവീനർ). പ്രോഗ്രാം: പി.ടി. അജയ്‌മോഹൻ (ചെയർമാൻ), സി. റഫീഖ് (കൺവീനർ), ഭക്ഷണം: പി. അജയൻ (ചെയർമാൻ), കെ. സുഹറ (കൺവീനർ), റിസപ്ഷൻ: ഫൗസിയ വടക്കേപ്പുറത്ത് (ചെയർപേഴ്സൺ), വി. അഷ്‌റഫ് (കൺവീനർ), സ്റ്റേജ് ആൻഡ് ലൈറ്റ് സൗണ്ട്: കെ.കെ. ബീരാൻകുട്ടി (ചെയർമാൻ), പി. സഫ്‌വാൻ (കൺവീനർ), ട്രോഫി: എ.കെ. സുബൈർ (ചെയർമാൻ),ടി.ഡിറ്റോ ഡെന്നി (കൺവീനർ), മീഡിയ ആൻഡ് പബ്ലിസിറ്റി: ഷാജി കാളിയത്തേൽ (ചെയർമാൻ), കെ.എ. തൊയ്യിബ് (കൺവീനർ),ഫിനാൻസ്: കല്ലാട്ടേൽ ഷംസു (ചെയർമാൻ), ഗിരീഷ് ചന്ദ്രബാബു (കൺവീനർ),വെൽഫെയർ: ഷെമീർ ഇടിയാട്ടേൽ (ചെയർമാൻ), കരീമുല്ല (കൺവീനർ), ഡിസിപ്ലിൻ: പെരുമ്പടപ്പ് ഇൻസ്‌പെക്ടർ ബിജു (ചെയർമാൻ), നിഷിൽ ഐനിക്കൽ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.സ്വാഗതസംഘം രൂപീകരണയോഗം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.






