പൊന്നാനി: പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് മുസ്തഫ വടമുക്ക് നയിക്കുന്ന ഗ്രാമപദയാത്ര പൊന്നാനി,ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി മാറഞ്ചേരിയിൽ സമാപിച്ചു.സമാപനയോഗം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എപി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ക്കെതിരെയും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ചെറിയ കേസുകൾക്ക് പോലും അന്വേഷണം നടത്തി അറസ്റ്റ് നടപടികൾ സ്വീകരിക്കുമ്പോൾ ശബരിമലയിലെ സ്വർണ്ണം ചെമ്പാക്കി എന്ന് കോടതി കണ്ടെത്തിയിട്ടും കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെയും സിപിഎം നേതാക്കൾക്കെതിരെയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുവാൻ പോലും തയ്യാറാകാത്തത് സിപിഎം ബിജെപി അന്തർധാരയാണ് വ്യക്തമാക്കുന്നതെന്ന് എ പിഅനിൽകുമാർ എംഎൽഎ ആരോപിച്ചു.ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണയാണ് പി എം ശ്രീ പദ്ധതിയിൽ ഇടതുപക്ഷമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ എതിർപ്പ് പോലും വകവയ്ക്കാതെ നടപ്പിലാക്കുവാൻ വേണ്ടി തീരുമാനിച്ചതെന്നും അനിൽകുമാർ പറഞ്ഞു. മുനീർ മാറഞ്ചേരി അധ്യക്ഷ വഹിച്ചു .കെപിസിസി ജനറൽ സെക്രട്ടറി പിടി അജയ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. എംവി ശ്രീധരൻ മാസ്റ്റർ, എ കെ അലി, കല്ലാട്ടയിൽ ഷംസു ,എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, ടി ശ്രീജിത്ത്, ഇ ആസാദ്, സി ജാഫർ, ഇ മജീദ്,പി നൂറുദ്ദീൻ, സുലൈഖ റസാക്ക് എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ മുസ്തഫ വടമുക്ക് നന്ദി പറഞ്ഞു.










