പെരുമ്പടപ്പ്: ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രസിഡൻ്റായി റമീന ഇസ്മയിലെ എരമംഗലത്ത് ചേർന്ന കോൺഗ്രസ് പെരുമ്പടപ്പ് ബ്ലോക്ക് പാർലിമെന്ററി പാർട്ടി അംഗങ്ങളുടെയും ,കോൺഗ്രസ് നേതൃത്വത്തിൻ്റെയും സംയുക്ത യോഗം തീരുമാനിച്ചു.വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടു തവണ അംഗമായി തെരഞ്ഞെടുത്ത ഇസ്മായിലിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.റമീനയുടെ പേര് സംഗീത രാജൻ നിർദ്ദേശിക്കുകയും ഹസീബ് കോക്കൂർ പിന്താങ്ങുകയും ചെയ്തു.കോൺഗ്രസ് പാർലിമെന്റ് പാർട്ടി ലീഡർ ആയി ഹസീബ് കോക്കൂരിനേയും ചീഫ് വിപ്പ് ആയി സംഗീത രാജനെയും തിരഞ്ഞെടുത്തു.വലിയ ഭൂരിപക്ഷത്തോടെ യു ഡി എഫ് മുന്നണിക്കു അനുകൂലമായി ജനവിധി നൽകിയ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചു മുന്നോട്ട് പോകാൻ അംഗങ്ങൾക്ക് കഴിയണം എന്ന് യോഗം വിലയിരുത്തി.ജനപക്ഷ പ്രവർത്തനങ്ങളോടെ നാടിനെ നയിക്കാൻ തിരഞ്ഞെടുത്ത മുഴുവൻ അംഗങ്ങൾക്കും കഴിയണമെന്നും അതിനു വേണ്ട പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെയെന്നും ആശംസിച്ചു.യോഗം കെ പി സി സി ജനറൽ സെക്രട്ടറി പി ടി അജയ് മോഹൻ ഉത്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ടി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു.ഷാജി കാളിയത്തേൽ, സിദ്ധീഖ് പന്താവൂർ ,ഷംസു കല്ലാട്ടേൽ ,മുസ്തഫ വടമുക്ക്, ബ്ലോക്ക് അംഗങ്ങളായ ഹസീബ് കോക്കൂർ,റമീന ഇസ്മായിൽ,സംഗീത രാജൻ,സജിന ഫിറോസ്, ഫാത്തിമ ചന്ദനത്തേൽ, അശ്വതി സന്തോഷ് എന്നിവർ പ്രസംഗിച്ചു .പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നീണ്ട ഇടവേളക്ക് ശേഷമാണ് വലിയ ഭൂരിപക്ഷത്തില്‍
യു ഡി എഫ് ന് ലഭിക്കുന്നത്.






