പരേതനായ എം.കെ അബ്ദു സമദിന്റെ മകനും തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിർവാഹക സമിതി അംഗവുമായ, മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ (45)നിര്യാതനായി.മൃതദേഹം കാണാന്‍ തിരൂരങ്ങാടി യത്തീംഖാനയില്‍ സൗകര്യം ഒരുക്കും.ബുധൻ രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിലും മേലെചിന മസ്ജിദിലും മയ്യിത്ത് നമസ്കാരം നടത്തിയ ശേഷം മേലേചിന പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യുന്നതാണ്.തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ കൂടിയായ എം കെ ബാവ സാഹിബ് പിതൃ സഹോദരനാണ്.കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങൽ റുഖ്സാന ഫാത്തിമ ഭാര്യയാണ്.റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ് എന്നിവർ മക്കളാണ്.







