ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ ചങ്ങരകുളം സൗത്ത് അഞ്ചാം വാർഡിലെ അയ്യംകുളം സിപിഐഎം മാട്ടം ബ്രാഞ്ച് കമ്മിറ്റിയും ഡിവൈഎഫ്ഐ മാട്ടം യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി ശുചീകരിച്ചു.ചണ്ടി നിറഞ്ഞ് ഉപയോഗശൂന്യമായ രീതിയിൽ ഉണ്ടായിരുന്ന കുളമാമാണ് സിപിഐഎം .ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചത്.സിപിഐഎം മാട്ടം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അജ്മൽ ചാലുപറമ്പിൽ,ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി റഹീം മാട്ടം തുടങ്ങിയവർ നേതൃത്വം നൽകി.പ്രദേശത്തെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും ശുചീകരണ പ്രവൃത്തിയില്‍ പങ്കെടുത്തു. എത്തിയിരുന്നു.സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി പി സത്യൻ,നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗം കരീം കോഴിക്കൽ,ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് നിയുക്ത സ്ഥാനാർത്ഥി സുനീറ അൻവർ തുടങ്ങിയവര്‍ ശുചീകരണ പ്രവർത്തികള്‍ എകോപിപ്പിക്കാന്‍ എത്തുകയും ശുചീകരണ പ്രവൃത്തി നടത്തിയവരെ അഭിനന്ദിക്കുകയും ചെയ്തു










