ചങ്ങരംകുളം:കല്ലുര്‍മ്മ തരിയത്ത് ആധുനിക സൗകര്യങ്ങളോട് പൂര്‍ത്തിയാക്കിയ എഎംഎല്‍പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് നടക്കും.പൂര്‍ണ്ണമായും ശീതീകരിച്ച ക്ളാസ് മുറികളും പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയാണ് സ്കൂള്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.സ്കൂളിലെ വൈദ്യുതി പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതും സ്കൂളിന്റെ പ്രത്യേകതയാണ്. സോളാര്‍ പാനലില്‍ വൈദ്യുതി ക്രമീകരിച്ച സ്കൂളിലെ മുഴുവന്‍ മുറികളും പൂര്‍ണ്ണമായും എയകണ്ടീഷന്‍ ചെയ്താണ് സജ്ജമാക്കിയിരിക്കുന്നത്.ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാണ്
1932ല്‍ സ്ഥാപിതമായ എഎംഎല്‍പി സ്കൂള്‍ പ്രദേശത്തെ വിദ്യാഭ്യാസപരമായ രീതിയില്‍ ഉന്നതിയില്‍ എത്തിക്കുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.28ന് ചൊവ്വാഴ്ച വൈകിയിട്ട് 4 മണിക്ക് എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ അധ്യക്ഷത വഹിക്കും.രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും










