മാറഞ്ചേരി:ഡിസംബറിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ മത്സരിക്കാൻ പാർട്ടി പഞ്ചായത്ത് കൺവൻഷൻ തീരുമാനിച്ചു.മാറഞ്ചേരി പഞ്ചായത്തിലെ 1,2,18.21.22 വാർഡുകളിലാണ് പാർട്ടി മത്സരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത്,കാഞ്ഞിരമുക്ക് ഡിവിഷനിലും,ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലും മത്സരിക്കും. ഇവിടെ ബൂത്ത് തല കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനും തീരുമാനിച്ചു.യോഗത്തിൽ പിഡിപി പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ഹുസൈൻ പത്തായി അധ്യക്ഷത വഹിച്ചു.പിഡിപി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.പി.വി ഏന്തിൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽപി ഡി പി.മുന്‍ അംഗങ്ങളായ പിപി കാജ ടികെ ബഷീർ,റഫീഖ്,ഫിറോസ്,പിഡിപി പഞ്ചായത്ത് ജോയിൻ സെക്രട്ടറി സുലൈമാൻ പത്തായി എന്നിവർ പങ്കെടുത്തു.പിഡിപി. മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി റഷീദ് മണമ്മൽ സ്വാഗതവും പഞ്ചായത്ത് ട്രഷറർ ഫാസിൽ നന്ദിയും പറഞ്ഞു









