പൊന്നാനി: പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പൊന്നാനി കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രോത്സവം ഈ മാസം 27-ന് നടക്കും. ഈശ്വരമംഗലം ഈഴുവത്തിരുത്തി, നരിപ്പറമ്പ്, എരിക്കമണ്ണ, ചെറുവായക്കര, നൈയ്തല്ലൂർ, പുഴമ്പ്രം, കോട്ടത്തറ, തെക്കുംപുറം, പോത്തനൂർ തുടങ്ങിയ ദേശക്കാരുടെ കൂത്തുകളും കലാപരിപാടികളും ഉണ്ടാകും. 27-ന് താലപ്പൊലി നാളിൽ ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും, വിവിധ ദേശക്കാരുടെ അൻപതിൽപ്പരം വരവുകളും ഉണ്ടാകും. നാട്ടുതാലപ്പൊലിയോടെ ഉത്സവം സമാപിക്കും.










