ചങ്ങരംകുളം:ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ അധ്യക്ഷൻ പി.ടി. സുബ്രഹ്മണ്യന്റെ സ്മരണാർത്ഥം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഏർപ്പെടുത്തിയ പി.ടി. സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരത്തിന് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലങ്കോട് അർഹനായി.ആഗസ്റ്റ് 18 ന് വൈകുന്നേരം 5 മണിക്ക് കോക്കൂരിൽ വെച്ചു നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു











