എടപ്പാൾ:കോൺഗ്രസിന്റെ 140 പിറന്നാൾ ആഘോഷവും എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട കെ.പി സിന്ധുവിനുള്ള സ്വീകരണവും നടന്നു. മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.പി രാജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംമ്പർ കെ.പി അച്യുതൻ അധ്യക്ഷനായി. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി സിന്ധു പിറന്നാളാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.ടി രതീഷ്, സെക്രട്ടറി ദീപക് ചുള്ളിയിൽ, പി.പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു








