• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

ckmnews by ckmnews
February 23, 2026
in Kerala
A A
‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍
0
SHARES
220
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. അതിജീവിത നല്‍കിയ പരാതി അടക്കം കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു പൊലീസ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.ഇക്കഴിഞ്ഞ പതിനേഴാം തീയതി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ലെന്നും എസ്‌ഐടിക്ക് നല്‍കിയ പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. അതിജീവിതയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നു. രാഹുല്‍ ഇത് ലംഘിച്ചെന്നും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പൊലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞത്. പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഈ മാസം തന്നെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.രണ്ടാം ബലാത്സംഗക്കേസില്‍ ഡിസംബര്‍ പത്താം തീയതിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബെംഗളൂരു സ്വദേശിനിയായ 23കാരിയായിരുന്നു രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്കായിരുന്നു യുവതി പരാതി നല്‍കിയത്. കോൺഗ്രസിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിരുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു യുവതിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് യുവതി പറഞ്ഞിരുന്നു.തന്റെ ടെലഗ്രാം നമ്പര്‍ സംഘടിപ്പിച്ച ശേഷമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ താനുമായി അടുപ്പം സ്ഥാപിച്ചതെന്നും അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി. അവധിക്ക് നാട്ടിലെത്തിയ തന്നെ ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ കാറില്‍ ഒരു ഹോം സ്റ്റേയിലെത്തിച്ചു. അവിടെ വെച്ച് തന്റെ എതിര്‍പ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ ‘ഐ വാണ്ട് ടു റേപ്പ് യൂ’ എന്ന് രാഹുല്‍ ആവര്‍ത്തിച്ചു. കരഞ്ഞ് കാലുപിടിച്ചിട്ടും ഉപദ്രവം തുടര്‍ന്നു. അതിനിടെ തനിക്ക് പാനിക്ക് അറ്റാക്കും ശ്വാസം മുട്ടലുമുണ്ടായി. എന്നിട്ടും രാഹുല്‍ പിന്മാറിയില്ല. അതിക്രമത്തിന് ശേഷം, തന്നെ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. അതോടെ മാനസികമായും ശാരീരികമായും താന്‍ തകര്‍ന്നുവെന്നും അതിജീവിത പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
109
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
163
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
213
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
21
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
13
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
39
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025