• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

ckmnews by ckmnews
October 10, 2026
in UPDATES
A A
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ രൂക്ഷമായ മിസൈൽ ആക്രമണം. പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. അതേസമയം, ഹൂതി ഭീഷണികൾക്കിടയിലും തലസ്ഥാനത്ത് മുൻനിശ്ചയിച്ച ലോക പെട്രോളിയം കോൺഗ്രസും ഭാവി നിക്ഷേപ ഉച്ചകോടിയും മാറ്റിവെക്കില്ലെന്ന് സൗദി വ്യക്തമാക്കി.സൗദി വ്യോമപാത ഒഴിവാക്കണമെന്ന് വിമാനക്കമ്പനികൾക്ക് ഹൂതികൾ വീണ്ടും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും വ്യോമാക്രമണമുണ്ടായത്. ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ വ്യക്തമാക്കി. പരിക്കേറ്റ പന്ത്രണ്ടിലധികം ആളുകളിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.വെള്ളിയാഴ്ച വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സൗദിയയുടേത് ഉൾപ്പെടെ മൂന്ന് യാത്രാവിമാനങ്ങൾ തകർന്നതായി വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. തുടർ ആക്രമണങ്ങൾക്ക് മറുപടിയായി യെമനിൽ ഹൂതികളുടെ 136 സൈനിക കേന്ദ്രങ്ങൾ സൗദി സഖ്യസേന തകർത്തു. ഹൂതികളുടെ പക്കലുള്ള ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായി ഇല്ലാതാക്കുമെന്നും ബാബുൽ മൻദിബിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് സഖ്യസേന വ്യക്തമാക്കി.

സനായിലെ രാജ്യാന്തര വിമാനത്താവളത്തിന് നേരെ സൗദി സഖ്യസേന നാല് തവണ ആക്രമണം നടത്തിയെന്ന് ഹൂതികൾ ആരോപിച്ചു. ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സൗദിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഊർജ ഫോറം മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ഇറ്റലിയും വ്യക്തമാക്കി. എന്നാൽ, ലോക പെട്രോളിയം കോൺഗ്രസും, 26-ന് ആരംഭിക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടിയും നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൗദി അറിയിച്ചു. പ്രമുഖ ഭരണാധികാരികളും മന്ത്രിമാരും പങ്കെടുക്കുന്നതിനാൽ തലസ്ഥാനത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Related Posts

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
UPDATES

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
4
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
UPDATES

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
4
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു
UPDATES

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
4
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
UPDATES

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
3
നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു

November 25, 2026
4
വിദ്യാർഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി
UPDATES

വിദ്യാർഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി

November 25, 2026
3
Next Post
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

Recent News

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
4
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
4
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
4
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025