നാടിനെയും നാട്ടുകാരെയും ഉത്സവ ലഹരിയിലാഴ്ത്തുന്ന ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്ക് 2026 ജനുവരി 2 മുതൽ 11 വരെ പാലക്കാട് ജില്ലയിലെ തൃത്താല നിയോജക മണ്ഡലത്തിലെ ചാലിശ്ശേരി വേദിയാവുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷൻ കേരളത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണ് ചരിത്രത്തിലാദ്യമായി തൃത്താലയിലെത്തുന്നത്. ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്തും സമീപത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലുമാണ് മേള നടക്കുന്നത്. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ ആഭരണങ്ങൾ, നിന്നും 233 250 പ്രദർശന വിപണന സ്റ്റാളുകളിൽ കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടക്കും.








