കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ ബിന്ദു ധർമ്മൻ അധികാരമേറ്റു.ശനിയാഴ്‌ച രാവിലെ 10 ന് പഞ്ചായത്ത് കോൺഫറൻസ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ബിന്ദു ധർമന്റെ പേര് ഒന്നാം വാർഡ് മെമ്പർ ബിന്ദു ടീച്ചർ നിർദ്ദേശിക്കുകയും, അഞ്ചാ വാർഡ് മെമ്പർ ടി .എ ശശി പിൻതാങ്ങുകയും ചെയ്‌തു.യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച നിഷ അരേകത്തിൻ്റെ പേര് 12-ാം വാർഡ് മെമ്പർ ബിനി സുഭാഷ് നിദ്ദേശിക്കുകയും രണ്ടാം വാർഡ് മെമ്പർ സുഹൈൽ പിൻതാങ്ങി. ആകെ പോൾ ചെയ്ത 22 വോട്ടിൽ ബിന്ദു ധർമ്മ ന് 16 വോട്ടും, നിഷ അരേകത്തിന് 6 വോട്ടും ലഭിച്ചു. ഇതോടെ 16 വോട്ട് ലഭിച്ചു.ബിന്ദു ധർമ്മൻ പ്രസിഡണ്ടായി തെരഞ്ഞെടുത്തതായി മുഖ്യ വരണാധികാരി എ.പി ജിജി പ്രഖ്യാപിച്ചു.







