പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.അർദ്ധരാത്രി വരെ പലയിടങ്ങളിൽ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല.രാവിലെയോടെ അഗ്നിരക്ഷാസേനയുടെ തിരച്ചിൽ തുടരുന്നതിനിടെയാണ്
പ്രദേശത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.ചിറ്റൂർ മേഖലയിൽ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്
ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്.തിരച്ചിലിന് ഡോഗ് സ്ക്വാഡ് അടക്കം രംഗത്തിറങ്ങിയിരുന്നു.ഇന്നലെ തന്നെ കുളങ്ങളിലും സമീപപ്രദേശത്തെ കിണറുകളിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. അമ്മ നിസ്കരിച്ചുകൊണ്ടിരുന്ന സമയത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.സംസാരശേഷി കുറവുള്ള കുട്ടിയാണ്







