എടപ്പാളില്‍ ബൈക്കിലെത്തി യുവതിയെ അക്രമിച്ച് മാല പൊട്ടിച്ച് സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതം’പ്രതികള്‍ പല സ്ഥലത്തും സമാനമായ രീതിയില്‍ സ്വര്‍ണ്ണം കവര്‍ന്നിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടത്തല്‍.ഏതാനും ദിവസം മുമ്പ് ശ്രീകൃഷ്ണപുരം സ്റ്റേഷന്‍ പരിതിയില്‍ നടന്ന കവര്‍ച്ചയും നടത്തിയ ഇതെ സംഘമാണെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.ഹെല്‍മറ്റ് ധരിച്ച് പ്രതികള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് എടപ്പാൾ സ്വദേശിനി തയ്യൽ വളപ്പിൽ ദിവ്യയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ രണ്ട് പേര്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്.പ്രതികളുടെ അക്രമത്തില്‍ റോഡില്‍ വീണ ദിവ്യയെ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.സംഭഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ ബൈക്കില്‍ പോവുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.സംഭവത്തില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു സ്ഥലങ്ങളില്‍ നടന്ന സമാനമായ കര്‍ച്ചയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന സൂചന ലഭിച്ചത്







