എടപ്പാൾ:മറ്റാരുമാകാൻ ശ്രമിക്കാതെ അവനവൻ്റെ സർഗ്ഗാത്മകതയുടെ സത്യസന്ധമായ ആത്മാവിഷ്കാരമാകണം ഓരോ സൃഷ്ടികളുമെന്ന് ആർട്ടിസ്റ്റ് മന്ദനൻ പറഞ്ഞു. സംസ്കൃതി സ്കൂൾ കുട്ടികളുടെ മൂന്നാമത് ആർട്ട് ആൻ്റ് ക്രാഫ്റ്റ് പ്രദർശനങ്ങളുടെ ഉത്ഘാടനം ചിത്രം വരച്ചു കൊണ്ട് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളുടെ ഇരുനൂറിലധികം സൃഷ്ടികൾ പ്രദർശിപ്പിച്ച ആർട്ടിസാൻസ് ഹാവൻ സീസൺ 3 യിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ആർട്ട് ഡിറക്ടർ അജയൻ ചാലിശ്ശേരി,ചുമർ ചിത്രകലാകാരൻ അരുൺ അരവിന്ദ്,ആർട്ടിസ്റ്റ്മാരായ ധന്യ മനോജ്, മുസ്തഫ പള്ളിക്കര, റജീന മുസ്തഫ, സ്കൂൾ പ്രിൻസിപ്പൽ അജീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.







