ചങ്ങരംകുളം:ഫാറൂഖ് എ എം എഡിറ്ററായ പൂമുഖം ബുക്സിൻ്റെ പ്രണയ കവിതകളും കുറിപ്പുകളുമടങ്ങിയ പുസ്തകം പ്രശസ്ഥ കവിയും അധ്യാപകനുമായ എടപ്പാൾ സി സുബ്രഹ്മണ്യൻ പ്രമുഖ കവി അബ്ദുള്ള പേരാമ്പ്രക്ക് നൽകി പ്രകാശനം ചെയ്തു.കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് പുസ്തക പരിചയം നടത്തി സംസാരിച്ചു.രതീഷ് ആലങ്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാറൂഖ് എ എം സ്വാഗതവും മുസ്തഫ പന്താവൂർ നന്ദിയും പറഞ്ഞു.സലിം ആലങ്കോട്,നൂർജഹാൻ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് കാവ്യാലയം സാഹിത്യ കൂട്ടായ്മ ആലങ്കോട്,യുപി വിഭാഗം കാട്ടികൾക്ക് കവിതരചനാ മത്സരം നടത്തി.മോഹനൻ ചേലാക്കൽ,ബിന സി ആർ , ശ്രുതി കെ കുമാർ, ഷാഹുൽ കല്ലുംപുറം, തസ്ലീമ ഷാഫി, റഹ്മത്ത് സൈൻ, ഇ എ ആബിദ്, മൻസൂർ ആലങ്കോട്, ഷെമി റാഫി, നെസില എംവി , ഫുർഖാന സിറാജ്, വിനോദ് കൃഷ്ണ,റൈഹാനത്ത്,ഹസീന, റാബിയ എന്നിവർ നേതൃത്വം നൽകി.







