• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ടീസറോ ട്രെയ്ലറോ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടില്ല’; വിശദീകരണവുമായി കേരള സ്റ്റോറി 2 നിർമാതാക്കൾ

cntv team by cntv team
February 25, 2026
in National
A A
‘ടീസറോ ട്രെയ്ലറോ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടില്ല’; വിശദീകരണവുമായി കേരള സ്റ്റോറി 2 നിർമാതാക്കൾ
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘കേരള സ്‌റ്റോറി 2 ഗോസ് ബിയോൺഡ്’ സിനിമയുടെ ടീസർ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചിത്രത്തിന്റെ നിർമാണക്കമ്പനിയായ സൺഷൈൻ പിക്‌ചേഴ്‌സ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഏതെങ്കിലും ഉള്ളടക്കം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവോ വിധിയോ ഉണ്ടായിട്ടില്ലെന്നും നിർമാതാക്കൾ പ്രസ്താവനയിൽ അവകാശപ്പെട്ടു. ചിത്രത്തിനെതിരേ സമർപ്പിച്ച ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു.വിവാദമായ ‘ദ കേരളാ സ്‌റ്റോറി’യുടെ രണ്ടാംഭാഗത്തിന്റെ ടീസറും ട്രെയ്‌ലറും പ്രകോപനപരമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മൈേ്രത സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയിൽ കഴിഞ്ഞദിവസം വാദിച്ചിരുന്നു. ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. ഉച്ചകഴിഞ്ഞ് വിഷയം പരിഗണിച്ചപ്പോൾ ഹർജി പൊതുതാത്പര്യ സ്വഭാവമുള്ളതാണെന്നും നിലനിൽക്കുമോ എന്നതിലടക്കം വാദം ഉന്നയിക്കാനുണ്ടെന്നും നിർമാതാക്കളുടെ അഭിഭാഷകൻ അറിയിച്ചതിനാൽ ബുധനാഴ്ച തുടർവാദത്തിനായി മാറ്റി. ‘ദ കേരളാ സ്റ്റോറി 2- ഗോസ് ബിയോണ്ട് ടീസർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കാൻ സൺഷൈൻ പിക്‌ചേഴ്‌സ് ആഗ്രഹിക്കുന്നു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഒരു കോടതിയും ഒരു ഉള്ളടക്കവും നീക്കാൻ ചെയ്യാൻ വിധിക്കുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾ ഒന്നും നീക്കംചെയ്തിട്ടില്ല. ‘ദ കേരള സ്‌റ്റോറി ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഞങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടും വ്യക്തികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കും’, സൺഷൈൻ പിക്‌ചേഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
63
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
29
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
National

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
65
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ
National

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
47
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
21
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം
National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം

October 2, 2026
4
Next Post
പൊന്നാനി പുഴമ്പ്രം ദുർഗ്ഗക്ഷേത്ര ഉത്സവം മാർച്ച്‌ 2ന് നടക്കും

പൊന്നാനി പുഴമ്പ്രം ദുർഗ്ഗക്ഷേത്ര ഉത്സവം മാർച്ച്‌ 2ന് നടക്കും

Recent News

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
10
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
50
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
60
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

October 3, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025