പൊന്നാനി:ബിയ്യത്ത് വീടുകളിൽ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി ഹാജിയാരകത്ത് യാസിർ (19)മണിശേരി പാലഞ്ചേരി വീട്ടിൽ ഗോകുൽ (20) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ ഉൾപ്പടെ മൂന്ന് പേരെയാണ് പൊന്നാനി പോലീസ് പിടികൂടിയത്.രാത്രിയിൽ വീടിനോട് ചേർന്ന ഷെഡിൽ കൂട്ടിയിട്ട തേങ്ങ ചാക്കിലാക്കി ബൈക്കിൽ കയറ്റി കൊണ്ട് പോയി വില്പന നടത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.
അക്രമ കേസുകളിൽ പ്രതിയായ ഒന്നാം പ്രതി മോഷ്ടിച്ച ബൈകുകളിൽ രാത്രിയിൽ കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു.മോഷ്ടിച്ച ബൈക്കിൽ അഭ്യാസം നടത്തുന്നതിനിടയിൽ പള്ളപ്രത്ത് ഹൈവെയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് പേർ തൽക്ഷണം മരിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് സംഭവ സ്ഥലത്ത് നിന്നും ഇരട്ട സഹോദരന്റെ കൂടെ ബൈക്കുമായി കടന്ന് കളഞ്ഞു ഒളിവിൽ പോവുകകയായിരുന്നു. പോലീസിനെ കണ്ട് ഓടി പോയ പ്രതിയെ പോലിസ് കർമ റോഡിനു അടുത്ത ഭദ്രാം കുളങ്ങര അമ്പല പരിസരത്ത് നിന്നും പിടിക്കൂടുകയായിരുന്നു. ലഹരി ഉപയോഗിച്ച് വാക്കേറ്റം ഉണ്ടാക്കുന്നത് തടയാൻ ശ്രമിച്ച പൊന്നാനി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചു മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ പ്രായപൂർത്തിയാകും മുൻപ് പ്രതിയായിരുന്നു.ഇരട്ട സഹോദരങ്ങളായ ഇവർ. മോഷ്ടിച്ച തേങ്ങ വില്പന നടത്തിയ കടകളിൽ നിന്നും പോലീസ് തെളിവുകൾ ശേഖരിക്കും.പൊന്നാനി കോടതിയിൽ ഹാജരാക്കിയ യാസീനെയും ഗോകുലിനെയും പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനയിൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാകും.പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാർ കെ യുടെ നേതൃത്വത്തിൽ പൊന്നാനി എസ്‌ഐ അനന്ത ലക്ഷ്മി, എ എസ്‌ഐ വർഗീസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ജെറോം, നാസർ,പ്രശാന്ത്,സുധീഷ്, പ്രവീൺ സിവിൽ പോലീസ് ഓഫീസർമാരായ പ്രസൂൺ,ശ്രീരാജ്, ടിജിൻ എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.








