ചങ്ങരംകുളം:പെരുമുക്ക് യൂണിറ്റ് യൂത്ത് ലീഗിന്റെയും എംഎസ്എഫി -ന്റെയും സംയുക്താഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ‘കരുതൽ’ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ സമൂഹത്തെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജ്‌ന ഫിറോസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.മുസ്‌ലിം ലീഗ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ സ്വാഗതം പറഞ്ഞു.തിരൂർ വി.ആർ.സി (VRC) ഹോസ്പിറ്റലിലെ ബി. ഹരികുമാർ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. 19, 20 വാർഡ് മെമ്പർമാരായ ഷെറീന ഇസ്മായിൽ, ഫൗസിയ കെ.വി.അഡ്വ.ഫനൂജ, സയ്യിദ് മുഹമ്മദ് (എം.ഡി, അൽ തഖ്‌വ), അബി പെരുമുക്ക്, ജിഷാർ, അജ്മൽ, അക്ബർ, റമീസ്,സകീർ,ആബിദ്, ഇജാസ് ഉസ്മാൻ,അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് മുഹാഫ് കെ.വി. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.







