• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

ckmnews by ckmnews
August 3, 2026
in National, Politics
A A
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ്ങിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. കോടതിയുടെ ഈ നടപടിയിൽ വളരേയധികം നിരാശ തോന്നുവെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി. ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ സമരത്തിന്റെ നേതൃത്വനിരയിലുള്ള വ്യക്തിയായിരുന്നു വിനേഷ്.ബ്രിജ്ഭൂഷണെ സംരക്ഷിക്കാനായി മുഴുവൻ സംവിധാനവും ശ്രമിച്ചിട്ടും പല ഗുസ്തി താരങ്ങളും അദ്ദേഹത്തിനെതിരെ പോരാട്ടം തുടർന്നുവെന്നും വിനേഷ് പറഞ്ഞു. ‘തുടക്കം മുതലേ മുഴുവൻ സംവിധാനവും സർക്കാരും ബ്രിജ്ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഞങ്ങൾ അപ്പീൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാനം വരെ പോരാടും.’ -വിനേഷ് വ്യക്തമാക്കി.

ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിഭൂഷൺ, സെക്രട്ടറി വിനോദ് തോമർ എന്നിവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. എന്നാൽ, പോലീസ് കേസ് എടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് 2023 ജനുവരിയിൽ ഗുസ്തി താരങ്ങൾ ജന്തർ മന്ദറിൽ പ്രതിഷേധിച്ചു. വർഷങ്ങളായി പല വനിതാ ഗുസ്തി താരങ്ങളേയും ലൈംഗികമായി പീഡിപ്പിച്ചെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ഫെഡറേഷനിൽനിന്ന് പുറത്താക്കണമെന്നും വിനേഷ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. തുടർന്നാണ് ബ്രിജ്ഭൂഷണെതിരെ കേസ് ഫയൽ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ പോക്‌സോ കേസ് എടുത്തിരുന്നെങ്കിലും പരാതിക്കാരി പിന്നീട് കേസ് പിൻവലിച്ചു. 2016-നും 2019-നും ഇടയിൽ ഡബ്ല്യുഎഫ്ഐ ഓഫീസിലും ബ്രിജ്ഭൂഷൺന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലുംവെച്ച് ലൈംഗികാതിക്രമങ്ങൾ നടന്നതായാണ് പരാതിയിൽ ആരോപിച്ചിരുന്നത്.

വനിതാ ഗുസ്തി താരങ്ങൾക്ക് വേണ്ടി സീനിയർ അഡ്വ. റെബേക്ക ജോൺ ഹാജരായപ്പോൾബ്രിജ്ഭൂഷൺ സിങിന് വേണ്ടി അഡ്വ. രാജീവ് മോഹൻ ഹാജരായി. കേസിൽ വിചാരണ ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിധി വരുന്നത്.

Related Posts

‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala

‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 17, 2026
142
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം
National

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

September 17, 2026
59
ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം
Kerala

ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം

September 17, 2026
326
2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനം: പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ
Kerala

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനം: പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ

September 17, 2026
139
ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA
National

ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA

September 17, 2026
11
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം
National

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
134
Next Post
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Recent News

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
41
പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

September 17, 2026
42
ആൺകുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, അവർക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്- ബാലാവകാശ കമ്മിഷൻ

ആൺകുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, അവർക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്- ബാലാവകാശ കമ്മിഷൻ

September 17, 2026
39
വീട്ടിൽ 67 ലിറ്ററിലധികം അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി

വീട്ടിൽ 67 ലിറ്ററിലധികം അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി

September 17, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025