• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി;പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

cntv team by cntv team
February 25, 2026
in Crime, Kerala
A A
കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി;പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ
0
SHARES
376
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാക്കനാട്: കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയറായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാർ (40) ആണ് കൊച്ചി വിജിലൻസ് സംഘത്തിന്റെ വലയിൽ വീണത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എറണാകുളം കളക്ടറേറ്റിന് തൊട്ടടുത്താണ് സംഭവം.കൊച്ചി സ്വദേശിയായ ബിസിനസുകാരൻ 16 കോടി ചെലവിൽ കരിമുകളിൽ 55,000 സ്‌ക്വയർഫീറ്റിൽ വലിയ ഗോഡൗൺ നിർമാണം പൂർത്തിയാക്കിയ ശേഷം കെട്ടിട നമ്പറിനായി അപേക്ഷിച്ചിരുന്നു. പരിശോധിക്കാനെത്തിയ ഓവർസിയർ ദീപേഷ് പ്ലാൻ സമർപ്പിച്ചതിൽനിന്ന് വ്യത്യസ്തമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി നൽകാൻ തയ്യാറാകാതെ മടങ്ങി. ഇതിനുശേഷം ദീപേഷിനെ വിളിച്ച പരാതിക്കാരനോട് കാക്കനാട് വരാൻ പറഞ്ഞു. 20 ലക്ഷം രൂപ നൽകിയാൽ കെട്ടിടനമ്പർ ഇടാമെന്നായിരുന്നു വാഗ്ദാനം. പലതവണ നടത്തിയ വിലപേശലിനൊടുവിൽ 15 ലക്ഷത്തിൽ ഉറപ്പിച്ചു.കാക്കനാട് തെങ്ങോട് താമസിക്കുന്ന ദീപേഷ് പരാതിക്കാരനോട് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കളക്ടറേറ്റിനടുത്ത് വരാൻ പറഞ്ഞു. അഞ്ചുലക്ഷം രൂപ പണമായും ബാക്കി പത്തുലക്ഷം ചെക്കായും ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിരുന്നു. തുടർന്ന് നോട്ടിലും ചെക്കിലും വിജിലൻസ് രാസപൊടി തളിച്ചശേഷം കൈമാറി. കാറിലെത്തിയ രൂപേഷ് പരാതിക്കാരനെ വണ്ടിയിൽ കയറ്റി, പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം കാറിലിരുന്ന് ലാപ്ടോപ്പിലൂടെ കെട്ടിടനമ്പർ അനുവദിക്കുകയായിരുന്നു. പിന്നാലെ വിജിലൻസ് ഡിവൈ.എസ്.പി. ടി.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽനിന്ന് ദീപേഷിനെ പിടികൂടി. കാറിൽനിന്ന് ഓടാൻ ശ്രമിച്ചെങ്കിലും നിരവധി ഉദ്യോഗസ്ഥർ വണ്ടി വളഞ്ഞാണ് കീഴ്പ്പെടുത്തിയത്.

Related Posts

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്
Crime

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
58
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
Kerala

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
81
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
69
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
13
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന
Kerala

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

October 14, 2026
65
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
77
Next Post
ജയിൽ പരിസരത്ത് കാറിന്റെ സ്റ്റെപ്പിനി ടയറിനടിയിലാക്കി കഞ്ചാവും എംഡിഎംഎയും കടത്തി, മലപ്പുറം സ്വദേശി പിടിയിൽ

ജയിൽ പരിസരത്ത് കാറിന്റെ സ്റ്റെപ്പിനി ടയറിനടിയിലാക്കി കഞ്ചാവും എംഡിഎംഎയും കടത്തി, മലപ്പുറം സ്വദേശി പിടിയിൽ

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
148
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
62
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
18
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025