ചങ്ങരംകുളം ബിഎംഎസ് ചുമട്ട് തൊഴിലാളി യൂണിറ്റിൽ നിന്നും വിരമിച്ച ബാലകൃഷ്ണൻ, ഷാജി കുമാരൻ എന്നീ തൊഴിലാളികൾക്ക് സംയുക്ത യൂണിയൻ്റെ ഓഫിസിൽ വെച്ച് യാത്രയയപ്പ് നടത്തി.ബിഎംഎസ് ജില്ലാ പ്രസിഡണ്ട് പിവി ദിനേശൻ ഉദ്ഘാടനം ചെയ്തു. സിഐടിയുസി,ഐഎന്‍ടിയുസി യൂണിറ്റ് സെക്രട്ടറിമാരും,ബിഎംഎസ് മേഖല സെക്രട്ടറി രാജേന്ദ്രൻ കൃഷ്ണൻ പാവിട്ടപ്പുറം, എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ബിഎംഎസ് മേഖല പ്രസിഡണ്ട് സികെ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിയൻ ജനറൽ സെക്രട്ടറി എന്‍വി രാജേഷ് സംഘടനകാര്യങ്ങളും വീശദീകരിച്ചു.വി ഗിരിശൻ നന്ദി പറഞ്ഞു.വിരമിച്ചവരെ ഷാൾ അണിയിച്ച് ആദരിക്കുകയും മൊമൻ്റോ യോടൊപ്പം യൂണിറ്റിൽ നിന്നും ഉള്ള സാമ്പത്തിക സഹായവും നൽകി.ബിഎംഎസ് പ്രവർത്തനം മാതൃകപരമാണെന്ന്തൊഴിലാളികൾ പറഞ്ഞു.2025 വർഷത്തെ വരിസംഖ്യയും,സമർപ്പണ നിധിയോടപ്പം യൂണിറ്റിൻ്റെ മാതൃകപരമായ രീതിയിൽ സംഘടനക്ക് നൽകിയ സേവാനിധിയും ഏറ്റുവാങ്ങി.











