ചങ്ങരംകുളം മേഖലയില്‍ തെരുവ് നായ ശല്ല്യം രൂക്ഷമായതോടെ നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നു.ടൗണിലും പ്രധാന റോഡുകളിലും തെരുവ് നായകള്‍ കൂട്ടത്തോടെ എത്തുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവ് നായകള്‍ ഭീഷണിയാവുന്നുണ്ട്.കഴിഞ്ഞ ദിവസം ചേലക്കടവിലും,മാട്ടത്തിലും തെരുവ് നായകളുടെ അക്രമദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.കൂടാതെ കല്ലൂര്‍മ്മയില്‍ സ്കൂള്‍ വിട്ട് വന്നിരുന്ന വിദ്യാര്‍ത്ഥിയെ തെരുവ് നായകള്‍ അക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് വിടാന്‍ കഴിയാത്ത അവസ്ഥായാണെന്നും രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു.തെരുവ് നായകളെ നിയന്ത്രണത്തിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










