ചങ്ങരംകുളം :വർഷങ്ങളായി ബാംഗ്ളൂർ നഗരത്തിൽ താമസിച്ചു വരുന്ന ജനങ്ങളെ പൊതു സ്ഥലം കയ്യേറിയവർ എന്നാരോപിച്ചും,വികസനത്തിന്റെ പേരും പറഞ്ഞ് കുടിയൊഴിപ്പിക്കുകയും, ബുൾ ഡോസർ കൊണ്ട് താമസസ്ഥലം ഇടിച്ചു നിരത്തുകയും ചെയ്ത കോൺഗ്രസ് സർക്കാരിന്റെ നടപടിയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു.രാജ്യ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു.പ്രകടനത്തിന് ശേഷം നടന്ന പൊതു യോഗം മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം ഉദ്ഘാടനം ചെയ്തു.ഷംനാസ് മൂക്കുതല, വി പി അബ്ദുൽ ഖാദർ,ഹംസ നരണിപ്പുഴ,സൈനുദ്ധീൻ കോക്കൂർ, എന്നിവർ നേതൃത്വം നൽകി.










