• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രം ‘വീർ സവർക്കർ’

ckmnews by ckmnews
November 12, 2024
in National
A A
അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രം ‘വീർ സവർക്കർ’
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 81 രാജ്യങ്ങളിൽനിന്നായി 180 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഓസ്ട്രേലിയയാണ് ഇത്തവണ ചലച്ചിത്രമേളയുടെ ഫോക്കസ് രാജ്യം. ബ്രിട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഓസ്ട്രേലിയൻ ചിത്രമായ ‘ബെറ്റർമാനാ’ണ് ഉദ്ഘാടന ചിത്രം.മികച്ച ഇന്ത്യൻ നവാഗതസംവിധായകനായി ഏർപ്പെടുത്തിയ പുതിയ പുരസ്കാരത്തിനായി രാഗേഷ് നാരായണൻ സംവിധാനംചെയ്ത മലയാള ചിത്രം ‘തണുപ്പ് ’ ഉൾപ്പെടെ അഞ്ചുസിനിമകൾ മത്സരിക്കും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ രൺദീപ് ഹൂഡ സംവിധാനംചെയ്ത വീർ സവർക്കറാണ് ഉദ്ഘാടന ചലച്ചിത്രം.ഓസ്‌ട്രേലിയൻ സംവിധായകനായ ഫിലിപ്പ് നോയ്‌സിന്‌ ‘സത്യജിത്ത് റായ്‌ ആജീവനാന്തപുരസ്കാരം’ സമ്മാനിക്കും. മികച്ച നവാഗത ഇന്ത്യൻ സംവിധായകനുള്ള പുരസ്കാരവും ഇക്കുറി ഏർപ്പെടുത്തിയിട്ടുണ്ട്.15 ലോക പ്രീമിയറുകൾ, മൂന്ന് ഇന്റർനാഷണൽ പ്രീമിയറുകൾ, 40 ഏഷ്യൻ പ്രീമിയറുകൾ, 106 ഇന്ത്യൻ പ്രീമിയറുകൾ എന്നിവയുൾപ്പടെയാണ് ചലച്ചിത്രോത്സവത്തിൽ അണിനിരക്കുന്നതെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു ഡൽഹിയിൽ പറഞ്ഞു.വിഖ്യാതസംവിധായകൻ ശേഖർ കപൂറാണ് 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 12 അന്താരാഷ്ട്ര ചലച്ചിത്രങ്ങളും മൂന്ന് ഇന്ത്യൻ ചലച്ചിത്രങ്ങളും ഉൾപ്പെടെ 15 ഫീച്ചർ ചലച്ചിത്രങ്ങളാണ് മത്സരിക്കുക.വാർത്താസമ്മളനത്തിൽ കേന്ദ്രമന്ത്രി എൽ. മുരുകൻ, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, എൻ.എഫ്.ഡി.സി. ചെയർമാൻ പ്രസൂൺ ജോഷി എന്നിവരും പങ്കെടുത്തു.

Related Posts

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
National

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

February 16, 2026
91
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി; ഏപ്രിൽ 7 മുതൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും
National

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജി; ഏപ്രിൽ 7 മുതൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

February 16, 2026
31
ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം
Latest News

ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം

February 15, 2026
33
സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും, പുനർമൂല്യനിർണയം ഇനിയില്ല
National

സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും, പുനർമൂല്യനിർണയം ഇനിയില്ല

February 14, 2026
66
സ്റ്റാലിന്റെ വമ്പൻ നീക്കം, സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ; ‘വീണ്ടുംജയിച്ചാൽ ഇരട്ടിയാക്കും’
National

സ്റ്റാലിന്റെ വമ്പൻ നീക്കം, സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ; ‘വീണ്ടുംജയിച്ചാൽ ഇരട്ടിയാക്കും’

February 13, 2026
107
ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ
National

ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

February 13, 2026
36
Next Post
മണിപ്പൂർ വീണ്ടും കത്തുന്നു; ജിരിബാമിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 11 കുക്കികൾ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂർ വീണ്ടും കത്തുന്നു; ജിരിബാമിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 11 കുക്കികൾ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു

Recent News

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

February 18, 2026
42
സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

February 18, 2026
14
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

February 18, 2026
1
കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍

കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍

February 18, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025