• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മണിപ്പൂർ വീണ്ടും കത്തുന്നു; ജിരിബാമിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 11 കുക്കികൾ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു

ckmnews by ckmnews
November 12, 2024
in National
A A
മണിപ്പൂർ വീണ്ടും കത്തുന്നു; ജിരിബാമിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 11 കുക്കികൾ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ സംഘർഷം രൂക്ഷം. ഇന്നലെ സിആർപിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് വീണ്ടും സംഘർഷം രൂക്ഷമായത്. ജിരിബാമിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിൽ കുക്കി വിഭാഗത്തിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ടതോടെ വിവിധയിടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. പുലർച്ചെ 5 മണി മുതലാണ് പ്രശ്നബാധിതമായ വിവിധയിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ജിരിബാമിലെ ബോറോബാക്രയിലുള്ള പോലീസ് സ്റ്റേഷൻ നേരെയും അക്രമികൾ വെടി ഉതിർത്തിരുന്നു. 45 മിനിറ്റ് നീണ്ടുനിന്ന ഈ വെടിവെപ്പിൽ സിആർപിഎഫ് ജവാന്മാർടക്കം പരുക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി മണിപ്പൂരിലെ പല ജില്ലകളിൽ നടത്തിയ തിരച്ചിലിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തതായി അസം റൈഫിൾസ് അറിയിച്ചിരുന്നു.ഇതിനു പിന്നാലെ ഇംഫാൽ താഴ്‌വരയിലെ ഒന്നിലധികം സ്ഥലങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സംഘർഷം രൂക്ഷമായിട്ടും ബീരേൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വിഷയത്തിൽ മൗനം തുടരുകയാണ്. സംസ്ഥാന സർക്കാർ കുക്കി എംഎൽഎമാരുമായി ചർച്ച നടത്തിയെന്ന കേന്ദ്രസർക്കാർ വാദത്തെ തള്ളി മണിപ്പൂരിൽ നിന്നുള്ള കുക്കി നിയമസഭാംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. വംശീയ കലാപത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചക്കും തങ്ങൾ തയ്യാറല്ലെന്നും പ്രസ്താവനയിൽ അവർ ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ തുടരുമ്പോഴും സംസ്ഥാനത്ത് സമാധാനം പുന.സ്ഥാപിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാര്യമായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Related Posts

പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് നിരക്ക് കുത്തനെ ഉയർത്തി കുവൈറ്റ്
International

പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് നിരക്ക് കുത്തനെ ഉയർത്തി കുവൈറ്റ്

June 25, 2026
129
‘ഇന്ത്യൻ ജനാധിപത്യം നേരിട്ട വലിയ വെല്ലുവിളി’; ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയും
National

‘ഇന്ത്യൻ ജനാധിപത്യം നേരിട്ട വലിയ വെല്ലുവിളി’; ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയും

June 25, 2026
108
ഹോട്ടലുകൾക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കി
National

ഹോട്ടലുകൾക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കി

June 25, 2026
188
കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി
Crime

കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

June 24, 2026
428
ടെലഗ്രാം പ്രവർത്തനം പുനരാരംഭിച്ചു; സന്ദേശങ്ങൾ അയക്കാം, എഡിറ്റിങ് ഫീച്ചറിനുള്ള വിലക്ക് തുടരും
National

ടെലഗ്രാം പ്രവർത്തനം പുനരാരംഭിച്ചു; സന്ദേശങ്ങൾ അയക്കാം, എഡിറ്റിങ് ഫീച്ചറിനുള്ള വിലക്ക് തുടരും

June 23, 2026
11
രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു
Kerala

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

June 23, 2026
81
Next Post
രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ നിറസാനിധ്യം ബഷീര്‍ (ചങ്ങാത്തം) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ നിറസാനിധ്യം ബഷീര്‍ (ചങ്ങാത്തം) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും

സംസ്ഥാനത്ത് നാളെ മദ്യം കിട്ടില്ല ,​ ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടും

June 25, 2026
135
ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

ഹൈക്കോടതി കൈവിട്ടു, KSRTC സൗജന്യ യാത്രയ്‌ക്കെതിരേ കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ സ്വകാര്യബസുകൾ

June 25, 2026
110
കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

കാട്ടാനകളെ തുരത്താൻ ‘ചക്കപ്പഴം’, പഴുക്കും മുമ്പ് ശേഖരിക്കും:​ സമഗ്ര പദ്ധതിയുമായി സർക്കാർ

June 25, 2026
72
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
438
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025