ചങ്ങരംകുളം:വയനാട് ഉരുൾപൊട്ടലിൽ വാണിജ്യ കെട്ടിടങ്ങൾ തകർന്ന് ദുരിതം അനുഭവിക്കുന്ന കെട്ടിട ഉടമകളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം വയനാട് ഫണ്ടിലേക്ക് ചങ്ങരംകുളം യൂണിറ്റ് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സ്വരൂപിച്ച 50000 രുപ സംസ്ഥാന വൈസ് പ്രസിഡണ്ട് എം ബി ഫസൽ മുഹമ്മദിന് ട്രഷറർ ഉമ്മർ ശബാന കൈമാറി. മൊയ്തുണ്ണി ചങ്ങരംകുളം,അലവി കുട്ടി മാസ്റ്റർ,ഷംസീർ മണാളത്ത്,അനസ് യാസീൻ,മോഹനൻ പൊന്നാനി,അഡ്വ മുസ്തഫ കമാൽ,ഉമറുൽ ഫാറുഖ്, യൂനസ് പെരിന്തൽമണ്ണ,കുഞ്ഞിമോൻ എന്നിവർ സന്നിഹിതരായിരുന്നു