തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. വിനുവിനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ പ്രതിയായ ഡോക്ടർ ആരോപണം നിഷേധിച്ചു. വനിതാ ഡോക്ടർ ചികിത്സാ സഹായം തേടിയാണ് മുറിയിലെത്തിയതെന്നും ഡോക്ടറെന്ന നിലയിൽ ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നും പ്രതി പറഞ്ഞു.
ചികിത്സയ്ക്ക് ശേഷം വനിതാ ഡോക്ടർ പുറത്തേക്ക് പോകുകയും ചെയ്തു. പരിശോധിച്ചതിനപ്പുറം യാതൊരു വീഴ്ചയും തനിക്കുണ്ടായില്ലെന്നും ഡോക്ടറുടെ മൊഴി. ബിനു ഒ പി യിൽ ഡ്യൂട്ടിയിലിരിക്കെ പിജി ഡോക്ടർ ചികിത്സ തേടിയെത്തിയിരുന്നു. വിനുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും. സർജനായ വിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.
വിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമിൽ ഉച്ചയ്ക്കുശേഷം എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിജി ഡോക്ടറുടെ പരാതിയിൽ വിനുവിനെതിരെ നെടുമങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു







