• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

ckmnews by ckmnews
November 14, 2026
in UPDATES
A A
ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:ചാല സ്വർണ്ണ കവർച്ചയിലെ ദുരൂഹത തിരഞ്ഞ് പൊലീസ്. ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചു. നേരത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ഏല്‍പ്പിക്കുന്ന സ്വര്‍ണം ഉരുക്കി മറ്റൊരു രൂപത്തിലാക്കി കൊടുക്കുന്നുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പത്ത് പേരെ പൊലീസ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ എത്തിയത്.

സ്ഥാപനത്തിലെ സ്വർണ ഇടപാടുകളും, സ്ഥാപന ഉടമയേയും കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുകയാണ്. മോഷണത്തിൽ സ്ഥാപനത്തിന്റെ ഭാഗമായ ചിലർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം. തിരുവനന്തപുരം ചാലയിൽ 25 വർഷമായി ജ്വല്ലറി ബിസിനസ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാർ ആണ് പരാതിക്കാരൻ. വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച മോഷണം നടന്നത്.

കേസിൽ പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണത്തിന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പ് പ്രതികൾ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടന്ന വ്യാഴാഴ്ച ധാരാളം കച്ചവടം നടന്നിരുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നി​ഗമനം.

രണ്ട് ഹോണ്ട ബൈക്കുകളിലെത്തിയ മൂന്നു പേരാണ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ച ശ്രമത്തിന് പിന്നിലെന്ന് സ്ഥിരീകരണം. വീട്ടിലേക്കുള്ള യാത്രാമധ്യേ മരക്കട എസ്ബിഐ ബ്രാഞ്ചിന് സമീപത്ത് നിന്നാണ് സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുന്നത്. പഴയ സ്വർണം ശുദ്ധീകരിക്കാൻ വീട്ടിലേക്ക് എത്തിക്കുന്നതാണ് പതിവ് രീതി. ഇതിനിടെയാണ് ബൈക്കിലെത്തിയ സംഘം സ്വർണം കവർന്നത്. പ്രതികളുടെ വാഹന നമ്പർ ട്രാക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഫോർട്ട്‌ പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Posts

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി
UPDATES

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

November 14, 2026
2
ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും
UPDATES

ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും

November 14, 2026
3
പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം
UPDATES

പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

November 14, 2026
6
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ
UPDATES

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

November 14, 2026
3
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

November 14, 2026
3
ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനക്ക് ഡിസംബര്‍ 6ന് തുടക്കമാവും
UPDATES

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനക്ക് ഡിസംബര്‍ 6ന് തുടക്കമാവും

November 14, 2026
5

Recent News

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

November 14, 2026
2
നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

November 14, 2026
2
ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും

ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും

November 14, 2026
3
പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

November 14, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025