കാടഞ്ചേരി:നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാവുണ്ണി എന്ന കുഞ്ഞാപ്പ ഓഫീസ് ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഒന്നാം നിലയിലാണ് പ്രോഗ്രാം കമ്മിറ്റി ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൂർജഹാൻ അസ്‌ലം, എടപ്പാൾ ബി.പി.സി. കേശവൻ നമ്പീശൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. മുഹമ്മദ് ജലീൽ, സി.വി.സന്ധ്യ,സി.എസ്. മനോജ്, രഞ്ജിത് അടാട്ട്, കെ.എം. അബ്ദുൽ ഹക്കീം, ബിജു പി. സൈമൺ, എസ്. അശ്വതി എന്നിവർ പങ്കെടുത്തു.







