ചങ്ങരംകുളം:മൂക്കുതല സ്കൂളില്‍ നടന്ന പിടിഎ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം.ബി.ജെ.പി പ്രതിഷേധവുമായി എത്തിയതോടെയാണ് മൂക്കുതല സ്കൂളിൽ നടന്നുവന്ന പി.ടി.എ ഭാരവാഹി തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്.വെള്ളിയാഴ്ച രാവിലെ മുതലാണ് മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ പി.ടി.എ തിരഞ്ഞെടുപ്പ് തുടങ്ങിയത്.
കഴിഞ്ഞ വർഷം മുതൽ യു.ഡി.എഫ് – എൽ.ഡി.എഫ് മുന്നണികൾ സമവായത്തിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നത്. കീഴ്വഴക്കം അനുസരിച്ച് ഇത്തവണ സി.പി.എം ഭാരവാഹി പ്രസിഡന്റ് പദവിയിലെത്തേണ്ടതായിരുന്നു.
എന്നാൽ ബി.ജെ.പി 3 പേരെയെങ്കിലും കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എത്തി. ഇത്തവണ കഴിയില്ലെന്നും അടുത്ത തവണ ഉൾപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി നിലപാടെടുത്തു.എന്നാൽ ബി.ജെ.പി പ്രതിഷേധം തുടങ്ങിയതോടെ കീഴ്വഴക്കങ്ങൾ മാറ്റിവെച്ച് പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പിന് തുടക്കം കുറിക്കുകയായിരുന്നു.
വോട്ടെടുപ്പിൽ യു.ഡി.എഫ് – സി.പി.എം സഖ്യം 92 വോട്ട് നേടി വിജയിച്ചപ്പോൾ ബി.ജെ.പി 37 വോട്ട് നേടി.യു.പി. വിഭാഗം ശിവപ്രസാദ്,ഫൗസിയ,രാഖില.ഹൈസ്കൂൾ വിഭാഗം റാഫി തങ്ങൾ, സലീന അഷ്റഫ്,കരുണാകരൻ വി.വി, ബിന്ദു കെ.ഹയർസെക്കൻഡറി വിഭാഗം ഷഫീക് പാണക്കാട്,അബ്ദുട്ടി ഇ.വി,ഷാമില കെ.വി,ഷിബി കെ.സി എന്നിവരെ പിടിഎ ഭാരവാഹികള്‍ ആയിതിരഞ്ഞെടുത്തു










