ചങ്ങരംകുളം:ന്യൂറോഡൈവേർജന്റ് കുട്ടികൾക്ക് പൊതുസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സമൂഹവുമായി കൂടുതൽ അടുത്തിടപഴകാനും അവസരമൊരുക്കി ചങ്ങരംകുളം ആതിഥി സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് നടക്കും
നവംബർ 14 ശനിയാഴ്ച ചങ്ങരംകുളം അതിഥിയിലാണ് കാർണിവൽ നടക്കുന്നത്.ഉച്ചയ്ക്ക് 2.45 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി.കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം അവരുടെ നേതൃത്വത്തിൽ ഫുഡ് സ്റ്റാളുകളും ഒരുക്കും. അതിഥിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം COTECA ഹോം ബേക്കേഴ്സുമായി സഹകരിച്ച് ന്യൂറോഡൈവേർജന്റ് കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന വിഭവങ്ങളുടെ പ്രത്യേക സ്റ്റാളും സജ്ജീകരിക്കും.
ബഹളവും ആൾക്കൂട്ടവുമുള്ള സാഹചര്യങ്ങളിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങളുമായി പരിചയപ്പെടാനും ആത്മവിശ്വാസത്തോടെ സമൂഹത്തിൽ ഇടപഴകാനും സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.വാർത്താസമ്മേളനത്തിൽ സെന്റർ ഡയറക്ടർ ഡോ. ശില്പ അരിക്കത്ത്,പി.ആർ.ഒ വി.പി. ഗായത്രി എന്നിവർ പങ്കെടുത്തു.







