• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുന്നംകുളത്ത്‌ ദമ്പതികൾ നടത്തുന്ന വഴിയോര തട്ടുകട സാമൂഹ്യ ദ്രോഹികൾ അടിച്ച്‌ തകർത്തു

ckmnews by ckmnews
November 8, 2024
in UPDATES
A A
കുന്നംകുളത്ത്‌ ദമ്പതികൾ നടത്തുന്ന വഴിയോര തട്ടുകട സാമൂഹ്യ ദ്രോഹികൾ അടിച്ച്‌ തകർത്തു
0
SHARES
533
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം:കുന്നംകുളത്ത്‌ ദമ്പതികൾ നടത്തുന്ന വഴിയോര തട്ടുകട സാമൂഹ്യ ദ്രോഹികൾ അടിച്ച്‌ തകർത്തു.കുന്നംകുളം തിരുത്തിക്കാട്‌ റോഡിൽ കക്കാട്‌ പൂമരത്തിന്‌ സമീപം ദമ്പതികളായ ജിത്തുവും അലീനയും നടത്തുന്ന വഴിയോര തട്ടുകടയാണ്‌ സാമൂഹ്യ വിരുദ്ധർ അടിച്ച്‌ തകർത്തത്‌. മേശകളും കസേരകളും ഗ്യാസ്‌ സ്റ്റൗവും ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന അലമാരയും പാത്രങ്ങളും അടക്കം കടയിലെ മുഴുവൻ സാധനങ്ങളും അടിച്ച്‌ തകർത്ത്‌ സമീപത്തെ പാടശേഖരത്തിലേക്ക്‌ വലിച്ചെറിഞ്ഞ നിലയിലാണ്‌. കടയുടെ ബോർഡുകളും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്‌.രാത്രി കട അടച്ചതിന്‌ ശേഷമാണ് ആക്രമണം നടന്നത്‌.വഴിയാത്രികരിൽ ചിലരാണ്‌‌ കട പൂർണ്ണമായും തകർത്ത നിലയിലാണെന്ന് ജിത്തുവിനെ വിളിച്ചറിയിച്ചത്‌‌. ദിവസങ്ങൾക്ക്‌ മുൻപ്‌ കട പ്രവർത്തിക്കുന്നത്‌ മൂലം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച്‌ കുന്നംകുളം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെത്തി കട അടച്ച്‌ പൂട്ടാൻ ജിത്തുവിനോട്‌ ആവശ്യപ്പെട്ടിരുന്നു. നഗരസഭയിൽ നിന്നടക്കം വഴിയോര കച്ചവടക്കാർക്കുള്ള വായ്പ എടുത്താണ്‌ ദമ്പതികൾ കട നടത്തുന്നത്‌. നഗരത്തിരക്കിൽ നിന്ന് മാറി തിരുത്തിക്കാട്‌ പാടശേഖരത്തിന്‌ സമീപം പ്രവർത്തിക്കുന്ന വഴിയോര തട്ടുകട ചെറുപ്പക്കാരായ ദമ്പതികൾ നടത്തുന്നു എന്ന പ്രത്യേകത കൊണ്ട്‌ തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരെയും നേടിയിരുന്നു. ആകെയുള്ള ഉപജീവന മാർഗ്ഗം തകർന്നതോടെ ഇനിയെന്ത്‌ ചെയ്യണമെന്നറിയാതെ കഴിയുകയാണ് ദമ്പതികൾ.

Related Posts

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും
UPDATES

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
33
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ
UPDATES

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

April 27, 2026
45
ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം
UPDATES

ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെൻറർ ആരംഭിക്കണം

April 27, 2026
164
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

April 27, 2026
35
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചതായി സൂചന, ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവിട്ടേക്കും
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കാണാതായ 4 പേരും മരിച്ചതായി സൂചന, ഡിഎൻഎ പരിശോധന ഫലം ഉടൻ പുറത്തുവിട്ടേക്കും

April 27, 2026
106
നാട് ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം
UPDATES

നാട് ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം

April 27, 2026
37
Next Post
വയനാടിന് ചങ്ങരംകുളം യൂണിറ്റ് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സ്വരൂപിച്ച 50000 രുപ കൈമാറി

വയനാടിന് ചങ്ങരംകുളം യൂണിറ്റ് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സ്വരൂപിച്ച 50000 രുപ കൈമാറി

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
168
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
187
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
43
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
120
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025