ചങ്ങരംകുളം:സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്ളസ് ലോട്ടറി ഒന്നാം സമ്മാനം 80 ലക്ഷം ചങ്ങരംകുളത്ത്.ചങ്ങരംകുളം ദേവി ലോട്ടറി ഏജന്‍സിയുടെ ചാലിശ്ശേരി ശാഖയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വില്പന നടന്നത്.ചങ്ങരംകുളം സ്വദേശിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.സ്വകാര്യത മാനിച്ച് ഇവരുടെ വിവരങ്ങള്‍ തല്ക്കാലം പുറത്ത് വിടാനാകില്ലെന്ന് ഏജന്‍സി ഉടമ ചിയ്യാനൂര്‍ സ്വദേശി മനോജ് പറഞ്ഞു