ഹണി ട്രാപ്പിലെ പ്രതികളെ പിടികൂടി തൃശ്ശൂർ വെസ്റ്റ് പൊലീസ്. ഹണി ട്രാപ്പിൽ കൊല്ലം സ്വദേശികളായ ടോജനും ഫെബിയും ആണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയെ യൂട്യൂബ് ചാനൽ വഴി ഹണി ട്രാപ്പിൽ കുടുക്കിയായിരുന്നു രണ്ടരക്കോടി രൂപ പ്രതികൾ തട്ടിയെടുത്തത്. തൃശ്ശൂർ സ്വദേശിയുടെ പരാതി പ്രകാരമാണ് കേസെടുത്തത് . തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൃശൂർ വെസ്റ്റ് പൊലീസ് നേതൃത്വത്തിൽ അന്വേഷണം നടത്തുകയും, പ്രതികളെ കൊല്ലത്ത് നിന്നും പിടികൂടുകയുമായിരുന്നു . ഇവർ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു.