പാലക്കാട് : പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് കോടതി ശിക്ഷിച്ചത്.പട്ടാമ്പി പോക്സോ കോടതിയുടേതാണ് വിധി. ജീവപര്യന്തത്തിന് പുറമെ ഒരു വർഷം കഠിനതടവും, 60000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. 14 വയസുകാരിയെ ലെെംഗിക അതിക്രമം നടത്തി ഗർഭിണിയാക്കിയെന്നാണ് കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 2023 ലായിരുന്നു ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്.











