എടപ്പാൾ :വർഗ്ഗീയതയെ ചെറുത്തു തോൽപ്പിക്കാൻ നമ്മളെല്ലാം ഒന്നാണെന്ന പൊന്നാനിയുടെ മാനവിക സംസ്ക്കാരത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകണമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പറഞ്ഞു.പൊന്നാനി സംസ്ക്കാരത്തിന്റെ വിശാലതയുടെ പരിപ്രേക്ഷമാണ് പി സി ഡബ്യു എഫ് എന്ന സംഘടനയെന്നും, താലൂക്ക് നിവാസികളെല്ലാം ഇതിൽ അണിനിരക്കണമെന്നും സംഘടനയുടെ ഉപദേശക സമിതി ചെയർമാൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.നടുവട്ടം വിവ പാലസിൽ നടന്ന പതിനെട്ടാം വാർഷിക പ്രതിനിധി സഭ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.പ്രവർത്തന റിപ്പോർട്ട് സി വി മുഹമ്മദ് നവാസും, സാമ്പത്തിക റിപ്പോർട്ട് അടാട്ട് വാസുദേവനും അവതരിപ്പിച്ചു.റിപ്പോർട്ടിന്മേൽ ചർച്ച നടന്നു.2026 – വാർഷിക കലണ്ടർ അവതരണം പി കോയക്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.”കൂടയുളളവർക്ക് കൂടൊരുക്കാം” ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പ്രഥമ വീട് നിർമ്മാണത്തിന് കാലടി പഞ്ചായത്തിലെ പി ആരിഫയെ തെരെഞ്ഞെടുത്തു.അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പി സി ഡബ്യു എഫ് മാനേജ്മെന്റ് സിസ്റ്റം (PMC) ഡോ: അബ്ദുറഹ്മാൻ കുട്ടി ലോഞ്ചിംഗ് ചെയ്തു.ഫിബ്രവരി 8 ന് പൊന്നാനിയിൽ വെച്ച് ഓർത്തോ മെഗാ മെഡിക്കൽ ക്യാമ്പ് നടത്താനും, റിലീഫ് 2026, ഇഫ്താർ സംഗമം എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു.മുൻസിപ്പൽ, പഞ്ചായത്ത് തല ഗ്രൂപ്പ് ചർച്ചകളും, വിവിധ സമിതികളുടെ അവലോകനവും, വാർഷികത്തിന്റെ ഭാഗമായി നടന്നു.മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ പോരാട്ടം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഏട്ടൻ ശുകപുരത്തിന്റെ പേരിൽ നൽകുന്ന പ്രഥമ അവാർഡിന് മദ്യ നിരോധന സമിതി സംസ്ഥാന ട്രഷറർ കെ സിദ്ധീഖ് മൗലവി അയിലക്കാടിനെ തെരെഞ്ഞെടുത്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അവാർഡ് സമർപ്പിക്കും.വാർഡ് മെമ്പർ കുട്ടൻ, കെ എസ് അയിലക്കാട് എന്നിവർ ആശംസ നേർന്നു.ടി മുനീറ, ബീക്കുട്ടി ടീച്ചർ, ഇ ഹൈദരലി മാസ്റ്റർ, അബ്ദുട്ടി പി എം, രാജൻ തലക്കാട്ട്, ശാരദ ടീച്ചർ, എം എം സുബൈദ, അംബിക കുമാരി ടീച്ചർ,സുബൈർ ടി വി, ആയിഷ ഹസ്സൻ, മാലതി വട്ടംകുളം, ജി സിദ്ധീഖ്, മോഹനൻ പാക്കത്ത്, അഷ്റഫ് മച്ചിങ്ങൽ, ഹൈറുന്നിഷ പാലപ്പെട്ടി, ടി മുസ്തഫ നടുവട്ടം തുടങ്ങിയവർ സംബന്ധിച്ചു.അബ്ദുറഷീദ് അറക്കൽ സ്വാഗതവും, എസ് ലത വിജയൻ നന്ദിയും പറഞ്ഞു.







