ചങ്ങരംകുളം:സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തും പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും സിപിഐ എം നന്നംമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി.പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നന്നംമുക്ക് പഞ്ചായത്തിലെ 18 വീടുകൾ സന്ദര്‍ശിച്ചു.നരണിപ്പുഴ പുളിഞ്ചോട് കോളനിയിലെയും മൂക്കുതല കരുവാട്ട് കോളനിയിലെ വീടുകളിലും ഉള്ളവരെ നേരിൽ കണ്ട്സംസാരിച്ച് അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും വിലയിരുത്തി.പല സ്ഥലങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് പ്രവർത്തകരും ജനങ്ങളും നൽകിയത്.ഗൃഹസന്ദർശനത്തിന് വിജയരാഘവനൊപ്പം സിപിഐ എം എടപ്പാള്‍ ഏരിയ സെക്രട്ടറി ടി സത്യന്‍, ഏരിയാ കമ്മിറ്റി അംഗം വി വി കുഞ്ഞുമുഹമ്മദ്,നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായകരീം കോഴിക്കൽ, മിസിരിയ സൈഫു ദ്ധീൻ തുടങ്ങിയവർ ഗൃഹസന്ദർശനത്തിന് വിജയ രാഘവനൊപ്പം ഉണ്ടായിരുന്നു.മൂക്കുതല പകരാവൂര്‍ ജയന്റെ വീട്ടില്‍ നിന്നാണ് ആദ്യ സന്ദര്‍ശനം തുടങ്ങിയത്.കുടുംബാംഗങ്ങളുമായി സംസാരിച്ചു.അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷമാണ് മറ്റിടങ്ങളിൽ സന്ദർശനത്തിനായി പോയത്.







