ചങ്ങരംകുളം:പെരുമുക്ക് യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു.മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ഉസ്മാൻ പന്താവൂർ അനുസ്മരണ പ്രഭാഷണം നടത്തി.മേഖല മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അബൂബക്കർ പി വി പ്രാർത്ഥനക്ക് നേതൃത്വം നൽകി.ശാഖാ മുസ്‌ലിം ലീഗ് ട്രഷറർ അബ്ദുൾ സലാം പി വി, വൈസ് പ്രസിഡന്റ്മാരായ അബ്ദുൾ സലാം കെ കെ,അബൂബക്കർ കെ വി, ജോയിൻ സെക്രട്ടറി അബ്ദുൾ സലാം വി വി,ശകീർ വി വി,അലിമോൻ,അഷ്‌റഫ്, നൂറുദ്ധീൻ,യൂത്ത് ലീഗ്, msf,യൂണിറ്റ് ഭാരവാഹികളും റാസല്‍ഖൈമ കെഎംസിസി മണ്ഡലം ട്രഷറർ അബി,എന്നിവർ പരിപാടിയിൽ പങ്കെടുത്തു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് കുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അക്ബർ അരുവായിൽ സ്വാഗതവും അൻവർ നന്ദിയും പറഞ്ഞു.







